കേരളപിറവി 💚💚
ഇന്ന് കേരളപിറവി. ഐക്യകേരളം രൂപീകൃതമായിട്ട് ഇന്ന് 65 വര്‍ഷം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കുന്നതിന്റെ ഭാഗമായി 1956 നവംബര്‍ ഒന്നിനാണ് തിരുകൊച്ചിയും മലബാറും ചേര്‍ന്ന് കേരളം രൂപം കൊണ്ടത്. സ്വതന്ത്രാനന്തര ഇന്ത്യയില്‍ ഒരു സംസ്ഥാനമെന്ന നിലയില്‍ കേരളം ഭൂപടത്തില്‍ വരാന്‍ ഒമ്പത് വര്‍ഷത്തെ കാത്തിരിപ്പ് വേണ്ടി വന്നു. ഒടുവില്‍ ഭാഷാ അടിസ്ഥാനത്തില്‍ സംസ്ഥാനം രൂപീകരിക്കുന്നതിന് വേണ്ടി നടന്ന പോരാട്ടങ്ങള്‍ വിജയം കണ്ട ദിവസം 1956 നവംബര്‍ 1. രൂപീകരിക്കപ്പെടുമ്പോള്‍ അഞ്ച് സംസ്ഥാനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
65 വര്‍ഷങ്ങള്‍ക്കിപ്പുറം ഒരു നവംബര്‍ മാസമെത്തുമ്പോള്‍ ജില്ലകള്‍ 14 ആണ്. രാജ്യത്തെ തന്നെ മികച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇടം നേടി. ആരോഗ്യവിദ്യാഭ്യാസമേഖലകളില്‍ ലോകത്തിനാകെ മാതൃകയായി നമ്മുടെ കൊച്ചു കേരളം. കേരളത്തോടൊപ്പം ഈ ദിനം ആഘോഷിക്കുന്ന മറ്റു ചില സംസ്ഥാനങ്ങള്‍ കൂടിയുണ്ട്. കര്‍ണാടക, ഹരിയാന, മധ്യപ്രദേശ്, ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളും രൂപം കൊണ്ടത് നവംബര്‍ ഒന്നിനാണ്.
Comments
Post a Comment