❤️അന്നൊരു നാളിൽ ❤️
എന്റെ പ്രവേശനോത്സവം
ചിലപ്പോൾ ഒക്കെ അങ്ങനെ ആണ്. ചില ഇഷ്ടങ്ങൾ ഉണ്ടാകുന്നത് ഇഷ്ട കേടുകളിൽ നിന്നാണ്.
എന്റെ സ്കൂൾ ജീവിതം തന്നെ ഏറ്റവും വലിയ ഉദാഹരണം.
ഞങ്ങൾ ഇരട്ട കുട്ടികൾ ആണ്. കൂടെ ഉള്ളവൾക് തീരെ wait ഇല്ലായിരുന്നു. അമ്മയുടെ കൂടുതൽ ശ്രദ്ധ വേണം. അതുകൊണ്ട് കുഞ്ഞിലേ അമ്മമ്മ എന്നെ വളർത്താൻ തീരുമാനിച്ചു. അമ്മയും അച്ഛനും ഒപ്പം അനിയത്തി തിരുവനന്തപുരത്തു. മുത്തച്ചനും അമ്മമ്മക്കും ഒപ്പം ഞാൻ കൊല്ലത്തു. അമ്മയുടെ കുഞ്ഞനിയത്തിയും എനിക്ക് കൂട്ടിന് ഉണ്ട്. എന്റെ ചിറ്റമ്മ.
അങ്ങനെ 3.5 വയസിൽ എന്നെ സ്കൂളിൽ ചേർത്തു. Play class ഇൽ ചേർക്കാൻ ഉള്ളത്, അമ്മമ്മ അറിയാതെ LKG യിൽ ആണ് ചേർത്ത. അങ്ങനെ 2 വർഷം LKG, 1 വർഷം UKG.
അമ്മമ്മ കൊണ്ട് വന്നു വളർത്തുന്ന അല്ലെ. അതുകൊണ്ട് എന്നെ നന്നായി പഠിപ്പിക്കണം. നല്ല മാർക്ക് വാങ്ങണം എന്നുള്ള വാശി ഉണ്ട് അമ്മമ്മയ്ക്.
എന്റെ ആദ്യ സ്കൂൾ ദിവസം ആയിരുന്നു അടിപൊളി.BLUE STAR എന്നാണ് എന്റെ സ്കൂളിന്റെ പേര്. എനിക്ക് എന്താ സ്കൂൾ എന്ന് അറിയില്ലല്ലോ. പുതിയ BAG, UNIFORM, കുട, ബുക്കുകൾ.... അങ്ങനെ എന്തൊക്കെയോ ഉണ്ട്... രാവിലെ തന്നെ ചിറ്റമ്മ ഒരുക്കി സുന്ദരി ആക്കി...
ഇന്നത്തെ പോലെ മൊബൈൽ ഇല്ലല്ലോ video call ചെയ്യാൻ. എന്റെ ആദ്യ സ്കൂൾ ദിവസം കാണാൻ അമ്മയ്ക്കും അച്ഛനും ഓടി എത്താൻ സ്വന്തമായി ബൈക്കും കാറും ഒന്നും ഇല്ല. അങ്ങനെ ഒരു ഫോട്ടോഗ്രാഫർ നെ വീട്ടി വിളിച്ചു. എന്റെ ഫോട്ടോ എടുത്തു.
മിടുക്കി ആയി ഫോട്ടോ ക്കു പോസ് ചെയ്തു. അപ്പൊ ആണ് അറിഞ്ഞ, സ്കൂളിൽ എന്നെ ആക്കിയിട്ട് അമ്മമ്മ തിരിച്ചു വരും. പിന്നെ എന്നെ ഉച്ചക്ക് വിളിക്കാൻ വരും. ചിറ്റമ്മ വരില്ല. എന്റെ സ്വഭാവം മാറി. ഞാൻ കരയാൻ തുടങ്ങി. അപ്പൊ എടുത്ത ഒരു ഫോട്ടോ ആണ് ഞാൻ ഇന്ന് ബ്ലോഗിൽ ഇട്ടത്. എന്റെ പ്രിയപ്പെട്ട photo.
അങ്ങനെ പെരുമഴയത്തു ഓട്ടോ പിടിച്ചു ഞാനും അമ്മമ്മയും സ്കൂളിൽ എത്തി. ഞാൻ കരച്ചിലോടു കരച്ചിൽ. ആദ്യത്തെ 3 ദിവസം കരച്ചിൽ പതിവാക്കി. ഒരു ദിവസം എന്നെ സ്കൂളിൽ ആക്കി അമ്മ തിരികെ പോയതും ഞാൻ പുറകെ ഓടി. അവിടെ കിടന്ന കമ്പ് എടുത്തു എല്ലാരുടെയും മുന്നിൽ വെച്ച് നല്ല പോലെe അടിച്ചു. അതോടെ എന്റെ കരച്ചിലും മാറി. പിന്നെ ഞാൻ പതിവായി മടിക്കാതെ സ്കൂളിൽ പോകാനും തുടങ്ങി. അതൊക്കെ ഒരു കാലം...
ഇപ്പൊ ഓർക്കുമ്പോ എത്ര രസമാണ്...
ജീവിതത്തിൽ എറ്റവും നല്ല ദിവസം അതൊക്കെ ആയിരുന്നു. ❤️❤️❤️
സ്കൂളിൽ പോകാതിരിക്കാൻ കരഞ്ഞിരുന്ന എല്ലാരും സ്കൂൾ ജീവിതം കഴിഞ്ഞു പുറത്തിറങ്ങിയ ദിവസം ആയിരിക്കും കൂടുതൽ കരഞ്ഞിരുന്നത്.
ഓരോ പ്രവേശനോത്സവം കാണുമ്പോഴും അറിയാതെ തന്നെ പഴയ ഓർമകളിൽ ഓടി എത്തുന്നു... ❤️❤️❤️❤️
Comments
Post a Comment