Posts

Showing posts from June, 2022

❤️അന്നൊരു നാളിൽ ❤️

Image
 എന്റെ പ്രവേശനോത്സവം ചിലപ്പോൾ ഒക്കെ അങ്ങനെ ആണ്. ചില ഇഷ്ടങ്ങൾ ഉണ്ടാകുന്നത് ഇഷ്ട കേടുകളിൽ നിന്നാണ്. എന്റെ സ്കൂൾ ജീവിതം തന്നെ ഏറ്റവും വലിയ ഉദാഹരണം. ഞങ്ങൾ ഇരട്ട കുട്ടികൾ ആണ്. കൂടെ ഉള്ളവൾക് തീരെ wait ഇല്ലായിരുന്നു. അമ്മയുടെ കൂടുതൽ ശ്രദ്ധ വേണം. അതുകൊണ്ട് കുഞ്ഞിലേ അമ്മമ്മ എന്നെ വളർത്താൻ തീരുമാനിച്ചു. അമ്മയും അച്ഛനും ഒപ്പം അനിയത്തി തിരുവനന്തപുരത്തു. മുത്തച്ചനും അമ്മമ്മക്കും ഒപ്പം ഞാൻ കൊല്ലത്തു. അമ്മയുടെ കുഞ്ഞനിയത്തിയും എനിക്ക് കൂട്ടിന് ഉണ്ട്. എന്റെ ചിറ്റമ്മ. അങ്ങനെ 3.5 വയസിൽ എന്നെ സ്കൂളിൽ ചേർത്തു. Play class ഇൽ ചേർക്കാൻ ഉള്ളത്, അമ്മമ്മ അറിയാതെ LKG യിൽ ആണ് ചേർത്ത. അങ്ങനെ 2 വർഷം LKG, 1 വർഷം UKG. അമ്മമ്മ കൊണ്ട് വന്നു വളർത്തുന്ന അല്ലെ. അതുകൊണ്ട് എന്നെ നന്നായി പഠിപ്പിക്കണം. നല്ല മാർക്ക്‌ വാങ്ങണം എന്നുള്ള വാശി ഉണ്ട് അമ്മമ്മയ്ക്. എന്റെ ആദ്യ സ്കൂൾ ദിവസം ആയിരുന്നു അടിപൊളി.BLUE STAR എന്നാണ് എന്റെ സ്കൂളിന്റെ പേര്. എനിക്ക് എന്താ സ്കൂൾ എന്ന് അറിയില്ലല്ലോ. പുതിയ BAG, UNIFORM, കുട, ബുക്കുകൾ.... അങ്ങനെ എന്തൊക്കെയോ ഉണ്ട്... രാവിലെ തന്നെ ചിറ്റമ്മ ഒരുക്കി സുന്ദരി ആക്കി... ഇന്നത്തെ പോലെ മൊബൈൽ ഇല്ലല്ലോ video c...