Join together and promise together
ഇന്നത്തെ സായാഹ്നം എത്ര മനോഹരം ആയിരുന്നു. ഇന്ന് theosa online get together ആയിരുന്നു. Covid കാരണം ഓൺലൈൻ നടത്താൻ കഴിഞ്ഞുള്ളു എന്ന വിഷമം മാത്രം.. എത്ര നല്ല അനുഭവം ആണ് ഓരോ പൂർവ്വ വിദ്യാർത്ഥികളും പങ്ക് വെച്ചത്. എത്ര വലിയ വലിയ സ്ഥാനങ്ങളിൽ ആണ് MTTC യിലെ ഓരോ പൂർവ്വ വിദ്യാർത്ഥികളും എത്തി ചേർന്നിരിക്കുന്നത്. അവരുടെ സംഭാഷണം കേൾക്കുമ്പോൾ ശരിക്കും അഭിമാനം തോന്നുന്നു. എത്ര ഭാഗ്യം ഉണ്ട് എനിക്കും ഈ വലിയ ഒരു കലാലയത്തിന്റെ ഭാഗം ആയി മാറാൻ കഴിഞ്ഞത്.
ഓരോ അധ്യാപകരോടും കൂടുതൽ കൂടുതൽ ബഹുമാനം തോന്നി പോകുന്നു. അതിലേറെ സ്നേഹവും. എന്നെന്നും ഒരു മനസ്സിൽ നിറഞ്ഞു നിൽക്കാൻ കഴിയുന്നത് എത്ര ഏറെ ഭാഗ്യം ആണ്. ഇവിടെ ഉള്ള ഓരോ അധ്യാപകരും എല്ലാ കുട്ടികളുടെയും ഉള്ളിൽ ജീവിക്കുന്നു. ദൈവത്തിന്റെ അനുഗ്രഹം ഉള്ളവർ ആണ് ഈ MTTC യിലെ ഓരോ അധ്യാപകരും. എത്ര ഭാഗ്യം ഉണ്ട് ഇവരുടെ വിദ്യാർത്ഥി ആയി എനിക്കും എത്താൻ കഴിഞ്ഞതിൽ ഞാൻ അഭിമാനം കൊള്ളുന്നു.
ഓരോ പൂർവ്വ വിദ്യാർത്ഥികളും ആവർത്തിച്ചു ആവർത്തിച്ചു പറയുന്നു. അവരെ അവരാക്കി മാറ്റിയത് MTTC ആണ് എന്ന്. എത്ര പ്രഗത്ഭരായ അദ്ധ്യാപകരെ ആണ് ഈ കോളേജ് സൃഷ്ടിച്ചത്.
ദൈവകൃപ നിറഞ്ഞ ഭൂമി...
Covid ഇല്ലായിരുന്നു എങ്കിൽ ഈ കോളേജിൽ നടക്കാൻ ഇരുന്ന പരിപാടി ആയിരുന്നു. അതിനുള്ള ഭാഗ്യം ഉണ്ടായില്ല. അതിൽ ഏറെ വിഷമം തോന്നുന്നു.
പൂർവ്വ വിദ്യാർത്ഥികളെ പോലെ നാളെ ഒരു നാളിൽ ഞങ്ങൾ ഓരോരുത്തരും കരുത്തോടെ പറയും ഞങ്ങളെ ഞങ്ങൾ ആക്കിയ ക്യാമ്പസ് ആണ് MTTC എന്ന്. ഞങ്ങൾക്കും നല്ല അദ്ധ്യാപകരാകാൻ ഉള്ള ഏറ്റവും നല്ല മാർഗം തന്നെ ആണ് MTTC....
ഒരുപാട് സന്തോഷം നൽകിയ ദിവസം...
Good Wish
ReplyDelete👏👏👏
ReplyDelete