അമ്മ = സ്നേഹം
കഴിഞ്ഞ ബുധനാഴ്ച assemply യിലെ ശുഭചിന്ത ആയിരുന്നു "മാതാ പിതാ ഗുരു ദൈവം ". എത്ര മനോഹരം ആയ വാക്കുകൾ....
മാതാപിതാക്കളെ നമ്മൾ ആഗ്രഹിച്ചു കിട്ടിയതല്ല.എന്നാൽ, നമ്മളെ കിട്ടാൻ അവർ ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. ഒരിക്കലും അവരെ വേദനിപ്പിക്കരുത്. നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും അവസാനിക്കുന്നത് അവരുടെ പ്രാർത്ഥന കൊണ്ട് മാത്രം ആണ്.
ഭൂമിയിൽ 'അമ്മ' എന്ന വാക്കോളം മഹത്തായ മറ്റൊരു പദം ഉണ്ടോ എന്നെനിക്കറിയില്ല. അമ്മ എന്ന വാക്കിനു പകരം വെക്കാൻ മറ്റൊരു വാക്കു ഇല്ല.അമ്മക്ക് പകരമാവാൻ മറ്റൊരാൾക്കും കഴിയില്ല.അമ്മ എന്നാൽ അമ്മ മാത്രം.അമ്മ എന്ന വാക്കിൽ എത്രയോ നന്മകൾ അടങ്ങിയിരിക്കുന്നു. അമ്മ എന്നാൽ സ്നേഹമാണ്, ക്ഷമയാണ്, കരുണയാണ്, ത്യാഗവും സഹനവും ഒക്കെയാണ്.അമ്മയെക്കുറിച്ചു എഴുതുമ്പോൾ കവിഹൃദയങ്ങൾ പോലും അമ്മ മനസ്സു പോലെ സാന്ദ്രമാകും.തന്റെ കുഞ്ഞു ഉറക്കത്തിൽ ഒന്നു ചെറുതായി ഞരങ്ങിയാൽ ആദ്യം എണീക്കുന്നതു അമ്മയാണ്. അവളോ അവനോ ഒന്നു തുമ്മിയാൽ, ഉറക്കെ ചുമച്ചാൽ, കാലിടറിയാൽ, മുഖം വാടിയാൽ, സ്വരം പതറിയാൽ, അപ്പോളൊക്കെ അമ്മയുടെ മുഖവും ആശങ്കാജനം ആകും. തന്റെ കുഞ്ഞിന് വേണ്ടി ഏതു വിട്ടുവീഴ്ചക്കും തയ്യാറാകുന്ന അമ്മമാർ.തള്ള കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ കൊണ്ടു നടക്കുമ്പോലെ ചൂടും, ചൂരും കൊടുത്തു മക്കളെ പ്രാണനെക്കാൾ സ്നേഹിക്കുന്ന അമ്മമാർ. മക്കളുടെ ഓരോ പരീക്ഷണ ഘട്ടങ്ങളിലും നോമ്പും ഉപവാസവും എടുത്തു പ്രാർത്ഥിക്കുന്ന ഒരമ്മയുണ്ട്.മക്കൾ വളരുന്നത് കാണുമ്പോൾ നിശബ്ദയായി പുഞ്ചിരി തൂകുന്ന അമ്മ.പ്രശംസകൾ ഏറ്റു വാങ്ങാതെ എല്ലാം ദൈവത്തിൽ അർപ്പിച്ചു നിശബ്ദരാകുന്ന അമ്മമാർ.അമ്മയെ കുറിച്ച് പറഞ്ഞാൽ പറഞ്ഞാൽ ആർക്കും മതി വരില്ല, എഴുതിയാൽ തീരുകയും ഇല്ല. ഓരോ അമ്മയും കുഞ്ഞുങ്ങൾക്കുള്ള ഈശ്വരന്റെ വലിയ സമ്മാനം ആണ്.സ്നേഹനിധിയായ അമ്മയോടൊപ്പം വാത്സല്യവനായ അച്ഛനും കൂടെ ചേരുമ്പോൾ ആ പിഞ്ചു പൈതലിനു ഈ ലോകത്തു ലഭിക്കാവുന്നതിലും വച്ചേറ്റവും വിലപ്പെട്ട നിധിയാണ് കിട്ടുന്നത്.നല്ലവരായ മാതാപിതാക്കളുടെ ശിക്ഷണത്തിൽ വളരുന്നതിലും വലിയ ഗുരുകുലം ഇല്ല തന്നെ. അതേ സ്നഹമായിമാരായ അമ്മമാരാണ് നമ്മുടെ വീടുകളുടെ വെളിച്ചം.പ്രായം ചെന്ന അമ്മയും അപ്പനും ഒരു ബാധ്യത ആണെന്ന ചിന്ത ആർക്കും ഉണ്ടാകാതിരിക്കട്ടെ. ജന്മം തന്ന അമ്മയെയും അച്ഛനെയും അതിരുകളില്ലാതെ സ്നേഹിക്കുക.
👍
ReplyDelete👏👏👏
ReplyDelete👍👍👍👍👍
ReplyDeleteകൊള്ളാം സൂപ്പർ 👍👍👍👍💯💯💯💯👌👌👌👌👌
ReplyDelete